ഇന്നു കറന്റ് വരാന്‍ വൈകി എന്നു തോന്നുന്നു. ഭരണപഷ്കതതെയും പ്റാകികൊണ്ട് അമ്മൂമ്മ വന്നു റിമോട് എടുത്തപ്പോഴേക്കും വന്നു വിളി ” അമ്മുമ്മേ ഓടി വരണെ”…കൊച്ച് മോളു ആണ് ശ്രീകൂട്ടി. നാലു വയസുകാരി ആണേല്‍ എന്നാലും ഭയങ്കര കുറുമ്പി ആണ്. എല്ലാ സമയവും കമ്പൂത്ടെര്‍ മുന്നില്‍ ആണ്. മായാവി കാണല്‍ ആണ് പണി, കൂട്ടത്തില്‍ പൂപ്പി, സൂത്രന്‍ എല്ലാരും ഉണ്ടാകും. അവളേയും വാരിയെടുത്തു ഓടിവന്നു ടീവീ വച്ചപ്പോഴേക്കും പരസ്യം ആണ്. ” എന്റെ ചര്‍മം കണ്ടാല്‍ പ്രായോം തോന്നുകയേ ഇല്ല” സന്തൂര്‍ സൊപിന്റെ പരസ്യം ആണ്. നാളെ തന്നെ മോനോട് പറയണം ഇനിമുതല്‍ ഈ സോപ് മതീന്ന് അതും വിചാരിച്ചു മോളേയും മടിയില്‍ വച്ചു വെറ്റില പാത്രം തപ്പിനോക്കി സോഫായുടെ അടിയില്‍! എവിടെ കാണാന്‍! കണ്ണന്‍ എടുത്തു കാണും ക്രിക്കേറ്റ് സ്സ്ടംബ് ആക്കാന്‍. ഒന്നു ചെന്ന് നോക്കാം…അപ്പോഴേക്കും തുടങ്ങി ശ്രീകൃഷ്ണന്‍. കൈകള്‍ രണ്ടു കൂപ്പി ഭഗവാന്റെ സീരിയല്‍ കാണാന്‍ തുടങ്ങി. ” എന്തൊരു ചൈതന്യമാണ് ഭഗവാന്റെ മുഖത്ത്! ആ തേജാസ് കണ്ടാല്‍ പോരേ? എന്തിനാ ഗുരുവായൂര്‍ അമ്പലത്തില്‍ തിക്കിത്ിരക്കി പോകുന്നത്? ഇത്ര സായൂജ്യം അവിടെ പോലും കിട്ടില്ല. ” ഭഗവാനെ കാത്ത് രക്ഷികനെ”….
ഉണര്‍ത്ിയത് ശ്രീകൂട്ടി യുടെ ചോദ്യം ആണ്..
.”അമ്മുമ്മേ എന്തിനാ ഈ ശ്രീകൃഷ്ണന് എപ്പോഴും വിരലില്‍ ഒരു സീഡീ കറക്കി നടക്കുന്നത്”