Author Archives: നിയോഗം- രസ്ന

ശിശിരം

പൂക്കൾക്കുമാത്രമായ് വിധിച്ചതെന്തേ ? ഇലകൾക്കുമാവില്ലേ വസന്തം ചമയ്ക്കുവാൻ ..

Posted in Uncategorized | Leave a comment

അപകടം രണ്ടാണ്!

ഞാൻ ജൂനിയർ വക്കീൽ ആയി പ്രാക്ടീസ് ചെയ്യുന്ന സമയം. ഓഫീസിൽ ജൂനിയർ ആയി ഞാൻ മാത്രേ ഉള്ളൂ എന്നതുകൊണ്ട് തന്നെ പല കോടതികളിലും പോകേണ്ടി വരാറുണ്ടെങ്കിലും മോട്ടോർ ആക്സിഡന്റ് ട്രിബുണൽ ൽ ആണ് കൂടുതലും ഇരിക്കാറ്. കാരണം വേറൊന്നും അല്ല ! അത്യാവശ്യം വട്ട ചെലവിനുവേണ്ട പൈസ അവിടെ നിന്ന് മാത്രെമേ കിട്ടൂ. പല ഗുമസ്തന്മാരും … Continue reading →

Posted in Uncategorized | Leave a comment

പഞ്ചാരവണ്ടി

മംഗലാപുരം കോയമ്പത്തൂർ പാസ്സഞ്ചർ ട്രെയിനിന് പഞ്ചാരവണ്ടി എന്നൊരു പേരുണ്ടെന്ന് ആദ്യമൊന്നും എനിക്ക് അറിയില്ലായിരുന്നു. രാവിലെ 8.40 ന് മംഗലാപുരത്തു നിന്നും പുറപ്പെടുന്ന ഈ ട്രെയിൻ “കൈ കാണിച്ചാൽ വരെ നിർത്തി ആളെ കേറ്റും” എന്ന് സീനിയർസ് തമാശക്ക് പറയുന്നത് മുൻപ് കേട്ടിട്ടുണ്ട് . തൊണ്ണൂറുകളുടെ അവസാന കാലഘട്ടത്തിൽ മംഗലാപുരത്തും കാസർകോടും പഠിക്കുന്ന ഭൂരിഭാഗം പേരും അവധിക്കു … Continue reading →

Posted in Uncategorized | Leave a comment

ഇൻകമിങ് കാൾ

മൊബൈൽ ഫോണുകൾ നാട്ടിൽ പ്രചരിച്ചു വരുന്ന കാലം. മൊബൈൽ ഫോൺ ആദ്യമായി കണ്ടത് എന്നാണെന്നു ഓര്മയില്ലെങ്കിലും തൊണ്ണൂറുകളുടെ അവസാനത്തിൽ അമ്മായിടെ മോന്റെ കയ്യിൽ ഉള്ള ഫോണിൽ ആണ് ആദ്യമായി ഒരു കാൾ വിളിക്കുന്നത് . ഒരു ചെറു ഇഷ്ടികയുടെ വലിപ്പമുള്ള ഫോണും കൊണ്ട് തന്റെ ടാറ്റ സുമോയിൽ വീട്ടിൽ വന്നിരുന്ന ആളെ കാണുമ്പൊൾ അത്ഭുതമാണ് തോന്നിയിരുന്നത് … Continue reading →

Posted in Uncategorized | Leave a comment

രാത്രിമഴ

രാത്രി മഴയൊരു രാഗാർദ്ര ഗാനമായ്രാവിന് വെൺ നൂല് ചാർത്തുന്നുവോവെൺ നൂലുകൊണ്ടു പുഷ്പം മെനഞ്ഞൊരുനിശാഗന്ധി മെല്ലെ ചിരിക്കുന്നുവോ ….പാതിരാ മുല്ലതൻ പാതിവിടർന്ന പൂവിലാരോ ഒളിപ്പിച്ച സൗരഭം പോൽപാതി വിടർന്ന നിൻ പൂമിഴിക്കുള്ളിലെ നീലിമ എന്നെ ക്ഷണിക്കുന്നുവോ പാദസരനാദം കേൾപ്പിച്ചു ഭൂമി കോരിത്തരിച്ചങ്ങു നിൽക്കുന്ന നേരത്തുപാടുന്ന പാട്ടിനു താളമിടാനായി നിലാപക്ഷി മെല്ലെ ചിലക്കുന്നുവോ …പാതി തുറന്ന കിളിവാതിലിൽ ചാരെ … Continue reading →

Posted in Uncategorized | Leave a comment

ഓർമ്മകൾ

കാണാതിരുന്നാൽ ഓർമയിൽ നിന്മുഖംമായുമെന്നാരോ പറഞ്ഞുകാലമേറെ പൊഴിഞ്ഞിട്ടും കാതരേ നിൻ മുഖം മാഞ്ഞുപോകുന്നില്ലിനിയുംകാണുന്ന സ്വപ്നങ്ങൾക്കെല്ലാം നിറങ്ങൾ ചാലിച്ചു തന്നു നീ പോയെങ്കിലുംകാലാന്തരേ മായുവതുണ്ടോ ആ വർണങ്ങൾ കൊണ്ട് വരച്ചൊരാ ചിത്രം

Posted in Uncategorized | Leave a comment

ജീവിതം

ഹൃദയം മീട്ടുന്ന താളത്തിനോടൊപ്പം ഹൃദയേശ്വരീ നിന്റെ രാഗവും ചേരുമ്പോൾ മധുര സ്വപ്നങ്ങള്ക്കു ചിറകുകൾ നല്കാൻ ഒരുങ്ങുന്നു ശ്രുതി മധുര സാന്ദ്രമീ ജീവിതം.

Posted in Uncategorized | Leave a comment

പ്യൂപ്പ

ഉറക്കത്തിലായിരുന്നില്ല ഞാൻ ഒരിക്കലും, ഉറങ്ങുന്നതായി തോന്നുന്നതെങ്കിലും, ഒരുക്കൂട്ടി വയ്ക്കയായിരുന്നു സ്വപ്നങ്ങൾ! ഒരു ചിത്രശലഭമായ് ഉയിർത്തെഴുന്നേറ്റിടാൻ.

Posted in Uncategorized | Leave a comment

രക്തസാക്ഷി

കത്തിയ്ക്കു വെട്ടിയരിഞ്ഞുനീ വീഴ്ത്തിലും , പൊട്ടി മുളച്ചു ഞാൻ പിന്നെയും പൊന്തിടും

Posted in Uncategorized | Leave a comment

കള്ളൻ കർത്താവിനോട്

കള്ളനാണെങ്കിലും കള്ളത്തരങ്ങൾ എള്ളോളം എന്നുള്ളിലില്ല നാഥാ.. ഉള്ളാലെ എൻ പ്രിയ പുത്രിയെന്നോർത്തപ്പോൾ തള്ളിക്കളയുവാൻ തോന്നിയില്ല!!

Posted in Uncategorized | Leave a comment