രാത്രി മഴയൊരു രാഗാർദ്ര ഗാനമായ്
രാവിന് വെൺ നൂല് ചാർത്തുന്നുവോ
വെൺ നൂലുകൊണ്ടു പുഷ്പം മെനഞ്ഞൊരു
നിശാഗന്ധി മെല്ലെ ചിരിക്കുന്നുവോ ….
പാതിരാ മുല്ലതൻ പാതിവിടർന്ന
പൂവിലാരോ ഒളിപ്പിച്ച സൗരഭം പോൽ
പാതി വിടർന്ന നിൻ പൂമിഴിക്കുള്ളിലെ
നീലിമ എന്നെ ക്ഷണിക്കുന്നുവോ
പാദസരനാദം കേൾപ്പിച്ചു ഭൂമി
കോരിത്തരിച്ചങ്ങു നിൽക്കുന്ന നേരത്തു
പാടുന്ന പാട്ടിനു താളമിടാനായി
നിലാപക്ഷി മെല്ലെ ചിലക്കുന്നുവോ …
പാതി തുറന്ന കിളിവാതിലിൽ ചാരെ നീ
പാടെ മറന്നങ്ങു നിൽക്കുന്ന നേരത്തു
ചാരത്തണഞ്ഞൊന്നു വാരിപുണരുവാനനുവാദവും
കാത്തിങ്ങു നില്കുന്നു ഞാൻ…